കരീം പ്രമുഖ സൈക്കിള്‍ കൈമാറ്റ ആപ്പായ സയാക്കിളിനെ ഏറ്റെടുക്കും
ദുബായ്: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ കൈമാറ്റ ആപ്പായ സയാക്കിളിനെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സംരംഭകരായ കരീം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. 2014 ലാണ് സയാക്കിളിന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സയാക്കിളിന്‍ പൂര്‍ണമായും ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍ പ്രൈസസ് ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് നിലവില്‍ സയാക്കിളിന്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ യാത്രകള്‍ ചെയ്യാനാഗ്രഹിക്കുന്നവര്ക്കുംം, തിരക്കിനെ മറികടക്കാനും സയാക്കിളിന്റെ സേവനം വലിയ പ്രയോജനമാണ് നഗരത്തിലുണ്ടായിട്ടുള്ളത്.
അതേസമയം കരീം സയാക്കിളിനെ ഏറ്റെടുക്കുന്നതിലൂടെ വിപണിയില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കരീം മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ കരീം പുതിയ ആന്‍ഡ്രോയിഡ് ആപ്പിറക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നഗരപ്രദേശങ്ങളിലെ വിവധയിടങ്ങില് 3,500 അധിക സൈക്കിള്‍ ഇറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പുതിയ ആപ്പിലൂടെ ക്രെഡിറ്റ് കാര്‍ഡും ,ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ഉപഭോതാക്കള്‍ക്ക് സേവനം ലഭ്യമാക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍