സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതിയായ കാര്‍ലോസ് ഗോസന് ജാമ്യം ലഭിച്ചു
സാമ്പത്തിക ക്രമക്കേട് കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ജാപ്പനീസ് ഓട്ടോ മൊബൈല്‍ കമ്പനിയായ നിസ്സാന്റെ മുന്‍ ചെയര്മാന് കാര്‍ലോ ഗോസന് ജാമ്യം ലഭിച്ചു. നീണ്ട നിയമ പോരാട്ടത്തിനിടയിലാണ് കാര്‍ലോസ് ഗോസന് ജാമ്യം ലഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബില്യണ്‍ യെന്‍ രൂപ കെട്ടിവെച്ചാണ് കാര്‍ലോസ് ഗോസന് കോടതി ജാമ്യം അനുവദിച്ചത്. ടോക്കിയോ ജില്ലാ കോടതിയാണ് ഗോസന് ജാമ്യം അനുവദിച്ചത്. സാമ്പത്തിക ക്രമക്കേടുകളും കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ചതടക്കമുള്ള വന്‍തിരിമറിയാണ് ഗോസന് നടത്തിയിട്ടുള്ളതെന്നാണ് എതിര് വിഭാഗത്തിന്റെ വാദം.
ഗോസന്റെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് എതിര് വിഭാഗം നടത്തുന്നത്. ഗോസന് സാമ്പത്തിക ക്രമക്കേട് നടത്തിയതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എതിര് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അതേസമയം കാര്‍ലോസ് ഗോസന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എപ്പോഴാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. കാര്‍ലോസ് ഗോസന് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഈ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയുമെന്ന് എതിര് വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍