ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കാനുള്ള റിലയന്‍സ് നീക്കത്തിന് കോമ്പറ്റീഷന് കമ്മിഷന്റെ അംഗീകാരം
മുംബൈ: ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷന് കമ്മിഷന് അംഗീകാരം നല്കി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനില്‍ക്കെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോമ്പറ്റീഷന് കമ്മിഷന്റെ അനുമതി അമേരിക്കന്‍ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ല്‍ ഫ്യൂച്ചര്‍ കൂപ്പണില്‍ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂര്‍ അന്താരാഷ്ട്ര ആര്ബിട്രേഷന് സെന്ററില്‍നിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോണ്‍ ഉത്തരവും നേടി.
ഇന്ത്യന്‍ കോടതി ഉത്തരവ് ശരിവെച്ചാല്‍ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തില്‍ വിധി ലഭിച്ചിട്ടില്ല. ആര്ബിട്രേഷന് ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോണ്‍ കോമ്പറ്റീഷന് കമ്മിഷനെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍