News

ചൈനയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍; വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി ചുരുങ്ങി

ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ആഭ്യന്തര ഉത്പ്പാദനത്തില്‍ രൂപപ്പെട്ട ഏറ്റക്കുറച്ചിലുമാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക് 27 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത്. സെപ്റ്റംബറിലസാനിച്ച പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 1992 ന് ശേഷം ചൈനയുടെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്. 

യുഎസുമായുള്ള വ്യാപാര യുദ്ധം വളര്‍ച്ചാ നിരക്ക് കുറഞ്ഞ നിരക്കിലേക്കെത്തുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. തൊട്ട് മുന്‍പത്തെ പാദത്തില്‍ 6.2 ശതമാനം വളര്‍ച്ചാ നിരക്കാണ് ആകെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ നിരീക്ഷികര്‍ സെപ്റ്റംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്കായി കണക്കാക്കിയത് 6.1 ശതമാനമായിരുന്നു. വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന അഭിപ്രായവും നിലവിലുണ്ട്. എന്നാല്‍ താത്കാലിക വെടി നിര്‍ത്തലിന് ഇരുരാജ്യങ്ങളും യുഎസും-അമേരിക്കയും തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നിര്‍മ്മാണ മേഖലയിലും, ഉത്പ്പാദന മേഖലയിലും വലിയ തളര്‍ച്ച നേരിട്ടിട്ടുണ്ടെന്നാണ് കണക്ക് കൂട്ടല്‍. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ചൈന ശക്തമായ നടപടികളാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് സര്‍ക്കാര്‍ 6.5 ശതമാനത്തിന് മുകളിലേക്കാണ് സര്‍ക്കാര്‍ നിലവില്‍ കണക്ക് കൂട്ടുന്നത്. 2018 ല്‍ 6.6 ശതമാനം വളര്‍ച്ചാ നിരക്കാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. 

Author

Related Articles