News

വളര്‍ച്ചയില്‍ നിന്നും തളര്‍ച്ചയിലേക്ക്; ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ജൂണ്‍ മാസത്തില്‍ തിരിച്ചടി

ബെയ്ജിംഗ്: ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ജൂണ്‍ മാസത്തില്‍ തിരിച്ചടി. പക്ഷേ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കണക്കുകള്‍. വളര്‍ച്ചാ നിരക്ക് 7.9 ശതമാനമായിട്ടാണ് ചുരുങ്ങിയത്. എന്നാലും ലോകത്തെ മുഴുവന്‍ വളര്‍ച്ചാ കണക്കുകളും പരിശോധിക്കുമ്പോള്‍ ചൈന ഗംഭീരമായ രീതിയില്‍ മുന്നേറിയെന്ന് വ്യക്തമാണ്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 18.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ചൈന നേടിയത്. കൊവിഡ് കാരണം അടച്ച് പൂട്ടിയിരുന്ന വിപണിയെ തുടര്‍ന്ന് നേരത്തെ പ്രതിസന്ധിയിലായിരുന്നു ചൈന.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. അതായത് അതിന് മുമ്പുള്ള മൂന്ന് മാസത്തില്‍ നേടിയ വവളര്‍ച്ചയേക്കാള്‍ 1.3 ശതമാനനമാണിത്. ചൈന സാധാരണ നിലയിലേക്ക് മടങ്ങി എന്നാണ് വ്യക്തമാകുന്നത്. ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, ഉപഭോക്താക്കള്‍ പണം ചെലവിടാനും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ വിപണിയെ പിടിച്ച് നിര്‍ത്താന്‍ ചെയ്ത കാര്യങ്ങള്‍ ഫലം ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

2020ലെ അവസാന പാദത്തിന്റെ മൂന്ന് മാസങ്ങളില്‍ ഉണ്ടായ വളര്‍ച്ചയേക്കാള്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായി സമ്പദ് വ്യവസ്ഥയെ അതിശക്തമാക്കുകയാണ് ചൈന. നിര്‍മാണ മേഖല അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. അതോടൊപ്പം ഡിമാന്‍ഡും നല്ല രീതിയില്‍ തന്നെ വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പണം വിപണിയിലേക്ക് ഇറക്കാനും സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

നിര്‍മാണം, വാഹന വിപണി, എന്നിവയും ശക്തമായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇവ കടന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കൊവിഡിനെ പിടിച്ചുകെട്ടിയതായി ചൈന പ്രഖ്യാപിച്ചിരുന്നു. ബാങ്കുകള്‍ അടക്കമുള്ളവര്‍ ദീര്‍ഘകാല നയത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. ഈ വര്‍ഷം എട്ട് ശതമാനത്തോളം വളര്‍ച്ചയാണ് ചൈന പ്രതീക്ഷിച്ചത്. എന്നാല്‍ ഇതില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ചെലവിടല്‍ 12.1 ശതമാനം ഒരു വര്‍ഷം മുമ്പ് കുതിച്ചിരുന്നു. 2022 വരെ ചെറിയൊരു കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

Author

Related Articles