മാസ്ക് നിര്‍മ്മാണത്തില്‍ റെക്കോര്‍ഡിട്ട് ചൈനീസ് വാഹന നിര്‍മ്മാണ കമ്പനി; പ്രതിദിനം അഞ്ച് ദശലക്ഷം ഫെയ്സ് മാസ്കുകളും 300,000 കുപ്പി ഹാന്‍ഡ് സാനിറ്റൈസറും
ബെയ്ജിങ്: വാഹന നിര്‍മ്മാതാക്കള്‍ മാസ്ക് ഉല്‍പ്പാദന രംഗത്ത് വമ്പിച്ച നേട്ടം കൈവരിച്ചു. കൊറോണക്കാലത്ത് വാഹന നിര്‍മ്മാണം നാമമാത്രമായതിനിടെ ഫെയ്സ് മാസ്ക് നിര്‍മ്മാണത്തിലേക്ക് ചുവടു മാറ്റി ചൈനീസ് ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയായ ബിവൈഡി. വില്‍പ്പനയിലൂടെ റെക്കോര്‍ഡ് നേട്ടമാണ് കൊയ്തത്. ബിവൈഡി തിരക്കിട്ടു സ്ഥാപിച്ച ഷെന്‍സെന്‍ നിര്‍മാണ കേന്ദ്രത്തിലെ ഫെയ്സ് മാസ്ക് പ്ലാന്റ് ആണ് ഉല്‍പ്പാദനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ആയി മാറിയത്.
പുതിയ പ്ലാന്റില്‍ പ്രതിദിനം അഞ്ച് ദശലക്ഷം ഫെയ്സ് മാസ്കുകളും 300,000 കുപ്പി ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്ലുകളും ഉത്പാദിപ്പിക്കുന്നു. ഇത് ചൈനയുടെ മൊത്തം ഉല്പാദന ശേഷിയുടെ നാലിലൊന്ന് വരും. ഉല്‍പ്പാദനം ആരംഭിക്കാന്‍ തീരുമാനിച്ച് ഏഴു ദിവസത്തിനുള്ളില്‍ ബിവൈഡിയുടെ നിലവിലെ പ്ലാന്റിനുള്ളില്‍ മാസ്ക് നിര്‍മാണ കേന്ദ്രം പൂര്‍ണ്ണ സജ്ജമാക്കാന്‍ കഴിഞ്ഞിരുന്നു എന്ന് ബിവൈഡിയുടെ ഡയറക്ടര്‍ ജനറല്‍ ഷെറി ലി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവുമധികം സംഭാവന നല്കിയ കമ്പനികളിലൊന്നാണ് തങ്ങളെന്ന് ബിവൈഡി അവകാശപ്പെടുന്നു. ഇവിടെ നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഗ്രേഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലോകത്തുടനീളമുള്ള ആശുപത്രികളിലേക്കും ഏജന്‍സികളിലേക്കും അയയ്ക്കുന്നുമുണ്ട്. കൊറോണ ഏറെ നാശം വിതച്ച ചൈനയിലെ ആശുപത്രികളിലും മറ്റും മാസ്ക് ക്ഷാമം പരിഹരിച്ച് പിടിച്ചുനിര്‍ത്തിയത് ബിവൈഡിയാണ്. നിലവില്‍ ചൈനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാസ്ക് നിര്‍മിക്കുന്നത്. ഫെബ്രുവരി 22ന് മാത്രം 4.8 കോടി മാസ്ക് ചൈനയിലാകെ വിവിധ കമ്പനികള്‍ നിര്‍മിച്ചതായുള്ള കണക്ക് ചൈനയിലെ ദേശീയ വികസന പരിഷ്കരണ കമ്മീഷന് പുറത്തുവിട്ടിരുന്നു. ഇത് ഫെബ്രുവരി ഒന്നിന് നിര്‍മിച്ച യൂണിറ്റുകളെ അപേക്ഷിച്ച് 2.8 മടങ്ങ് കൂടുതലാണ്. 1995 ല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ബാറ്ററി നിര്‍മിച്ച് വ്യവസായ രംഗത്തുവന്ന കമ്പനിയാണ് ബിവൈഡി. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി 40,000 ബസുകള്‍ ഉള്‍പ്പെടെ 113,000 ഇവികളാണ് ബിവൈഡി വിറ്റത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍