വൈറലായി ആപ്പ്; 10 ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്ന് ക്ലബ് ഹൗസ് ആപ്പ്
ആപ്പിള്‍ ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് കൂടി ചുവടുമാറ്റിയ ഓഡിയോ-ഓണ്‍ലൈന്‍ ചാറ്റ് ആപ്പായ ക്ലബ് ഹൗസിന് ഉപഭോക്താക്കളേറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ കൂടി ലഭ്യമാക്കിയ ക്ലബ് ഹൗസ് ആപ്പിന്റെ പ്ലേ സ്റ്റോര്‍ ഡൗണ്‍ലോഡ് പത്ത് ലക്ഷം കടന്നു. ആപ്പ് അതിന്റെ ബീറ്റാ സ്റ്റേജിലായതിനാല്‍ തന്നെ ഇന്‍വിറ്റേഷന്‍ അധിഷ്ഠിത ചാറ്റാണ് ക്ലബ് ഹൗസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു വ്യക്തി ഇന്‍വിറ്റേഷന്‍ നല്കുന്ന മുറയ്ക്ക് പ്രത്യേകം ക്ലബ് ഹൗസ് ആപ്പില്‍ സജ്ജമാക്കിയ ചാറ്റ് റൂം വഴി ഓഡിയോ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.
പ്രധാനമായും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കുമാണ് ക്ലബ് ഹൗസ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഇന്‍വിറ്റേഷന്‍ നല്കി മാത്രമേ ചാറ്റ് റൂമുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ചാറ്റിംഗ് സ്വകാര്യത നഷ്ടപ്പെടില്ല എന്നതും ക്ലബ് ഹൗസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ ഫീച്ചറുകളില്ലാത്തതിനാല് അനായാസമായും ഈ ആപ്പ് കൈകാര്യം ചെയ്യാവുന്നതാണ്.
അതേസമയം ഭാവിയില്‍ പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ക്ലബ് ഹൗസിനെ കൂടുതല്‍ ജനപ്രിയമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ തുടക്കത്തില്‍ ഉപഭോക്താക്കളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ക്ലൗഡ് ഹൗസിന് സമാനമായുള്ള ഓഡിയോ-ഓണ്‍ലി ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍