മുന്‍സീറ്റ് യാത്രക്കാരനും എയര്‍ബാഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
ജനുവരി 1 മുതല്‍ എല്ലാ കാറുകളിലും ഡ്രൈവര്‍ക്ക് പുറമേ മുന്‍സീറ്റ് യാത്രക്കാരനും എയര്‍ബാഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇതു വരെ ഡ്രൈവര്‍ക്ക് മാത്രമാണ് രാജ്യത്ത് എയര്‍ബാഗ് നിര്‍ബന്ധമായിരുന്നത്. നിലവിലുള്ള എല്ലാ യാത്രാ വാഹന മോഡലുകളും പുതുവര്‍ഷത്തില്‍ പുറത്തിറങ്ങുക മുന്‍നിര സീറ്റൂകാര്ക്ക് കൂടി സംരക്ഷണം ഉറപ്പു വരുത്തുന്ന രീതിയില്‍ എയര്‍ബാഗ് സൗകര്യം ഏര്‍പ്പെടുത്തിയാകും.
നേരത്തേ ഓഗസ്റ്റ് 31 ന് മുമ്പ് എയര്‍ബാഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇനി അതില്‍ മാറ്റമുണ്ടാകില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് റോഡപകട മരണത്തില്‍ പത്ത് ശതമാനവും ഇന്ത്യയിലാണ്. യുഎസ് ഏജന്‍സിയായ ദി നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് പറയുന്നത് എയര്‍ബാഗും സീറ്റ്ബെല്‍റ്റും ജീവഹാനി 61 ശതമാനം വരെ കുറയ്ക്കുന്നു എന്നാണ്. എയര്‍ബാഗ് മാത്രം 34 ശതമാനം അധിക സംരക്ഷണം നല്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍