കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡും ഇറ്റാലിയന്‍ കപ്പല്‍ നിര്‍മാണ കമ്പനിയും കൈകോര്‍ക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡും ലോകത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനികളിലൊന്നായ ഇറ്റലിയിലെ ഫിന്‍കന്‍ത്യേറിയും കപ്പല്‍ നിര്‍മാണ രംഗത്ത് പരസ്പരം സഹകരിക്കുന്നതിന് ധാരണയായി. കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി, മറീന്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രം കൊച്ചി കപ്പല്‍ശാലാ ഡയറക്ടര്‍ (ടെക്നിക്കല്‍) ബിജോയ് ഭാസ്ക്കറും ഫിന്‍കന്‍ത്യേറി നേവല്‍ വെസല്‍ ബിസിനസ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അകില്ലെ ഫുല്‍ഫാരോയും ചൊവ്വാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ ഒപ്പിട്ടു.
ഈ കരാറിലൂടെ ഇരുകമ്പനികളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ബന്ധപ്പെടുത്തിയുള്ള സഹകരണ സാധ്യതകളും ഈ കരാറിലൂടെ ആരായും. ഇന്ത്യന്‍ വിപണിക്കു പുറമെ ആഗോള വിപണിക്കു വേണ്ടിയും സാങ്കേതികത്തികവുള്ള അത്യാധുനിക കപ്പലുകളും മറ്റു ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനും ഈ കരാര്‍ വഴിയൊരുക്കും.
പ്രതിരോധ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിന് കൊച്ചില്‍ കപ്പല്‍ ശാലയ്ക്ക് ഇന്ത്യയുടെ കിടക്കന്, പടിഞ്ഞാറന്‍ തീരങ്ങളില്‍ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ട്. ലോകത്തെ മുന്‍നിര കപ്പല്‍ നിര്‍മതാക്കളായ ഫിന്കന്ത്യേറിക്ക് 230 വര്‍ഷത്തെ പാരമ്പര്യമുണ്ട്. നാലു ഭൂഖണ്ഡങ്ങളിലായി 18 കപ്പല്‍ശാലകള്‍ ഉള്ള ഈ കമ്പനി ഇതുവരെ ഏഴായിരത്തിലേറെ കപ്പലുകള്‍ ഇതുവരെ നിര്‍മിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പല്‍ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും വിദഗ്ധരായ ഈ ഇറ്റാലിയന്‍ കമ്പനി എല്ലാത്തരം ഹൈ ടെക്ക് കപ്പലുകളും ചെറുകപ്പലുകളും നിര്‍മിച്ചുവരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍