News

ഇന്ത്യന്‍ കോഫി ഹൗസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ദീര്‍ഘകാല വായ്പ വേണമെന്നാവശ്യം

കൊച്ചി: ഇന്ത്യന്‍ കോഫി ഹൗസില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണും കൊവിഡിന് പിന്നാലെയുണ്ടായ വില്‍പ്പനയിലെ ഇടിവുമാണ് കോഫി ഹൗസില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ് സൊസൈറ്റിയില്‍ രണ്ട് മാസത്തെ ശമ്പളം കുടിശികയായിരിക്കുകയാണ്. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ കോഫി ഹൗസുകള്‍ക്കും വേണ്ടി കേന്ദ്രീകൃത പര്‍ച്ചേസും ഒപ്പം പരീക്ഷാണടിസ്ഥാനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റും നടത്താനൊരുങ്ങുകയാണ്.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് 55 ബ്രാഞ്ചുകളും കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് 31 ബ്രാഞ്ചുകളുമാണുള്ളത്. ജീവനക്കാരുടെ എണ്ണത്തിലും വ്യാപരത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൃശൂര്‍ സൊസൈറ്റിയാണ്. 2300 ജീവനക്കാരാണ് ഇവിടെയുള്ളത് വര്‍ഷത്തില്‍ 126 കോടി രൂപയുടെ വ്യാപരത്തില്‍ എത്തിയിരുന്നു 2017ല്‍ ആണിത്. എന്നാല്‍ കൊവിഡ് കാലത്തെ ലോക്ക് ഡൗും പൊതുഗാതഗതത്തിലെ കുറവും കാരണം 2020-21ല്‍ 60 കോടിയുടെ ഇടിവാണ് സംഭവിച്ചത്.

Author

Related Articles