News

ഇന്ത്യയില്‍ നിന്നുള്ള 50,000 പേര്‍ക്ക് തൊഴിലവസരമൊരുക്കി കോഗ്നിസന്റ്

ന്യൂഡല്‍ഹി: വന്‍ തൊഴിലവസരങ്ങള്‍ ഒരുക്കി നാസ്ഡാക്ക്-ലിസ്റ്റഡ് ഐടി സേവനസ്ഥാപനമായ കോഗ്നിസന്റ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള 50,000 പുതുമുഖങ്ങളെ നിയമിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതുവരെയുള്ള നിയമന സംഖ്യകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. കഴിഞ്ഞ വര്‍ഷം കമ്പനി 33,000 പുതുമുഖങ്ങളെയാണ് പുതുതായി ചേര്‍ത്തത്.

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആട്രിഷന്‍ സംഖ്യകള്‍ കൂടുതലാണെങ്കിലും, കമ്പനിയുടെ തുടര്‍ച്ചയായ പ്ലേസിംഗ് ചരിത്രത്തില്‍ അത്രമേലെയല്ല ഇതെന്നും കാണാം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 33 ശതമാനമാണ് കൊഗ്നിസന്റ് പുതിയ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

50,000 പുതുമുഖങ്ങളെ നിയമിക്കുന്നത് കമ്പനിയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യകളില്‍ ഒന്നാണ്. വര്‍ഷം തോറും 14 ശതമാനം വര്‍ധനയോടെ 330,600 ജീവനക്കാരുമായി കമ്പനി ഈ വര്‍ഷം പുതിയ പോസ്റ്റിംഗുകള്‍ അവസാനിപ്പിച്ചു. വരും വര്‍ഷത്തില്‍ ഇത് ഉയര്‍ത്തും. കോഗ്നിസന്റ് ഇന്ത്യ ചെയര്‍മാനും ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് ടെക്‌നോളജി പ്രസിഡന്റുമായ രാജേഷ് നമ്പ്യാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലാറ്ററല്‍ ജോലികളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പോസ്റ്റിംഗ് എങ്കിലും ബോര്‍ഡിലേക്കും ജീവനക്കാരെ ലഭിക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ട് കമ്പനിയിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ എണ്ണവും വര്‍ധിപ്പിക്കുകയായിരുന്നു.

Author

Related Articles