ഐപിഒയിലൂടെ കഴിഞ്ഞ മാസം മാത്രം 9 കമ്പനികള്‍ നേടിയത് 36720 കോടി രൂപ!
ഒമ്പത് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ കഴിഞ്ഞ മാസം മാത്രം നേടിയത് 36720 കോടി രൂപ! കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരു മാസം കൊണ്ട് നേടുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ടിംഗാണിത്. 2017 നവംബറിലെ ഐപിഒ ബൂം നടന്നപ്പോള്‍ 18824 കോടി രൂപ നേടിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഫണ്ട് സമാഹരണം. ഈ വര്‍ഷം ഓഗസ്റ്റില്‍ 18242 കോടി രൂപ ഐപിഒയിലൂടെ കമ്പനികള്‍ സമാഹരിച്ചിരുന്നു. കഴിഞ്ഞ മാസം 18300 കോടി രൂപയുടെ പേടിഎം ഐപിഒ ആണ് ഉയര്‍ന്ന തുകയിലെത്താന്‍ സഹായകമായത്. ആകെ നേടിയ തുകയുടെ പകുതിയും പേടിഎം നേടിയതാണ്.
പുതിയകാല ബിസിനസിനോടുള്ള താല്‍പ്പര്യവും ലിസ്റ്റിംഗ് ദിവസത്തെ നേട്ടങ്ങളും പുതിയ റീറ്റെയ്ല്‍ നിക്ഷേപകരെ ഐപിഒയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ കലണ്ടര്‍ വര്‍ഷം ഇതു വരെ ഒരു ലക്ഷം കോടി രൂപയിലേറെ കമ്പനികള്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യ വാരം മൂന്ന് കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയാറെടുക്കുന്നുണ്ട്. ആനന്ദ് രതി വെല്‍ത്ത്, റ്റെഗ ഇന്‍ഡസ്ട്രീസ്, സ്റ്റാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ 8500 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. കൂടാതെ 35 കമ്പനികള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് ഐപിഒയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. 37 കമ്പനികള്‍ സെബിയുടെ അംഗീകാരം ലഭിച്ച് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഒരുങ്ങുകയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍