ഒലയും ഊബറും ഷെയേര്‍ഡ് സവാരി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു; നീക്കം കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയെ തടയാനുള്ള ശ്രമം
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇതുവരെ പതിനായിരത്തിലധികം പേര് കൊല്ലപ്പെട്ട കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒലയും ഊബറും തങ്ങളുടെ ഷെയേര്‍ഡ് സവാരി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കോവിഡ്-19 ന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങള്‍ ഒല ഷെയര്‍ വിഭാഗത്തിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഒല വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഞങ്ങള്‍ സേവനമനുഷ്ഠിക്കുന്ന നഗരങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമാണ്. അത് മനസ്സില്‍ വെച്ചുകൊണ്ട് ഇന്ത്യയിലുടനീളം ഊബര്‍ പൂള് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഊബര്‍ വക്താവും വ്യക്തമാക്കി.
ഷെയേര്‍ഡ് സവാരികള്‍ ഉപയോക്താക്കളെ മറ്റ് യാത്രക്കാരുമായി അടുത്തിടപഴകാനും ഒരുമിച്ച് യാത്ര ചെയ്യാനും അനുവദിക്കുന്നു. മാത്രമല്ല ഈ സവാരിയ്ക്ക് ഒറ്റയ്ക്കുള്ള സവാരികളേക്കാള് നിരക്ക് കുറവാണ്. ഒല ഷെയര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് പൗരന്മാര്ക്ക് നിലവില്‍ ആവശ്യമായ സുരക്ഷയ്ക്കും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് എന്ന് ഒല പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം മൈക്രോ, മിനി, പ്രൈം, റെന്റല്‍, ഔട്ട്സ്റ്റേഷന് സേവനങ്ങള്‍ തുടരുമെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ ഉപദേശത്തിന് അനുസൃതമായി, സുരക്ഷിതമായി തുടരാനും അനിവാര്യമല്ലാത്ത യാത്രകളെ നിരുത്സാഹപ്പെടുത്താനും കമ്പനി ആളുകളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഊബര്‍ വക്താവും പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍