ഡെലിവറി വിഭാഗം ജീവനക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സുമായി ഇ-കൊമേഴ്സ് കമ്പനികള്‍
മുംബൈ: ഡെലിവറി വിഭാഗം ജീവനക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സുമായി ഇ-കൊമേഴ്സ് കമ്പനികള്‍. ഫ്ലിപ്കാര്‍ട്, സൊമാറ്റോ, ബിഗ് ബാസ്കറ്റ്, ആമസോണ്‍ എന്നീ കമ്പനികളുടേതാണ് തീരുമാനം. ഡെലിവറി ജീവനക്കാര്‍, പ്രാദേശിക കച്ചവടക്കാര്‍, വിതരണ ശൃംഖലയിലെ അനുബന്ധ കമ്പനികള്‍ എന്നിവര്‍ക്കാണ് ആരോഗ്യ സുരക്ഷയും വേതന സംരക്ഷണവും ഉറപ്പാക്കുന്നത്.
ഭൂരിഭാഗം സ്ഥാപനങ്ങളും 50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് തങ്ങളുടെ ജീവനക്കാര്‍ക്കായി ഏറ്റെടുത്തിരിക്കുന്നത്. പേ റോളില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക. ലോകത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ട് 1.2 ലക്ഷം പേര്‍ക്കാണ് ആരോഗ്യ പരിരക്ഷ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആമസോണിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ 14 ദിവസം ശമ്പളത്തോടെ അവധി ലഭിക്കും. 25 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പദ്ധതിയും ആമസോണ്‍ ഏറ്റെടുത്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍