News

ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് ആര്‍ബിഐക്ക് കടുത്ത ആശങ്ക

മുംബൈ: ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് ആര്‍ബിഐക്ക് കടുത്ത ആശങ്കയുണ്ടെന്നും അതു സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം കറന്‍സികള്‍ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമുണ്ട്.അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 9.5 ശതമാനം വളര്‍ച്ച നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും വിലക്കയറ്റം നാലു ശതമാനമാക്കി കുറച്ചുകൊണ്ടു വരാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Author

Related Articles