News

കേന്ദ്രത്തിന്റെ ഓഹരി വില്‍പ്പനയുട റിപ്പോര്‍ട്ട് പുറത്ത്; ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം നേടിയത് 53,558 കോടി രൂപ

2018-2019 സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഓഹരി വില്‍പ്പനയിലൂടെ ആകെ സമാഹരിച്ചത് 53,558 രൂപയെന്ന് റിപ്പോര്‍ട്ട്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 80000 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതിക്ഷിച്ചതുക സമാഹരിക്കാന്‍ കഴിഞ്ഞില്ല. 

ഭാരത് ഇടിഎഫ് 22 പദ്ധതി വഴി സര്‍ക്കാര്‍ 100000 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാര്‍ തിരികെ വാങ്ങിയതിലൂടെ 26,47 കോടി രൂപ സമാച്ചു. മറ്റ് പൊതു മേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്. ഭെല്‍ (992 കോടി), കൊച്ചിന്‍ ഷിപയാര്‍ഡ്(137 കോടി), എന്നീ കമ്പനികളാണ് വന്‍ നേട്ടമുണ്ടാക്കിയതെനന്നാണ് ഇക്കോണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓഹരി തിരിെ വാങ്ങല്‍ വഴി 990 കോടി രൂപയും സമാഹരിച്ചു. കോള്‍ ഇന്ത്യ 5,218 കോടി രൂപയും സിപിഎസ്ഇയുടെ വില്‍പ്പന 17000 കോടി രൂപയും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം  പിഎസ്യു, ഐകോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ഓഹരി വ്ല്‍പ്പനയിലൂടെ നേടിയത് 1700 കോടി രൂപയാണ്. 

 

Author

Related Articles