ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രം; 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നല്കി
നഷ്ടത്തില്‍ നട്ടം തിരിയുന്ന ടെലികോം കമ്പനികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, ജിയോ കമ്പനികള്‍ക്കാണ് പണം തിരികെ കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ടെലികോം കമ്പനികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന റിലീഫ് പാക്കേജിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് റിലീഫ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. ലൈസന്‍സ് ഫീസിന്റെയും സ്പെക്ട്രം യൂസേജ് ചാര്‍ജിന്റെയും ഇനത്തില്‍ നല്കിയ ബാങ്ക് ഗ്യാരണ്ടിയാണ് തിരികെ നല്‍കിയതെന്നാണ് വിവരം. ഇതിലൂടെ ഭാരതി എയര്‍ടെലിന് 4000 കോടി രൂപ തിരികെ കിട്ടി.
ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ വൊഡഫോണ്‍ ഐഡിയക്ക് തിരികെ കിട്ടിയത് 2500 കോടി രൂപയായിരുന്നു. റിലയന്‍സ് ജിയോക്ക് 2700 കോടിയും ലഭിച്ചു. ഈ തുക കഴിഞ്ഞ മാസം തന്നെ കമ്പനികള്‍ക്ക് ലഭിച്ചതായാണ് വിവരം. എന്നാല്‍ എയര്‍ടെലോ, വൊഡഫോണ്‍ ഐഡിയയോ ജിയോയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍