News

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 12 തിങ്കളാഴ്ച പ്രഖ്യാപിക്കും

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഒക്ടോബര്‍ 12 തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 3:15 ന് ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്കും ഭാര്യ ഫ്രഞ്ച്‌യുഎസ് സ്വദേശിയായ എസ്തര്‍ ഡുഫ്‌ലോയ്ക്കും യുഎസ് സ്വദേശി മൈക്കിള്‍ ക്രെമര്‍ക്കുമാണ് ലഭിച്ചത്.

ആഗോള ദാരിദ്രനിര്‍മാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കായിരുന്നു പുരസ്‌കാരം. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും അഭിജിത് ബാനര്‍ജിക്കും എസ്തര്‍ ഡുഫ്‌ലോയ്ക്കും ലഭിക്കുകയും ചെയ്തു.

Author

Related Articles