തൊഴിലുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എന്‍ബിഡി; പുതിയ നീക്കം ചിലവ് ചുരുക്കുകയെന്ന ലക്ഷ്യത്തോടെ
ദുബായിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എമിറേറ്റ്സ് എന്‍ബിഡി ഒക്ടോബര്‍ മാസത്തില്‍ 400 മുതല്‍ 500 തൊഴിലുകള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. ചിലവുകള്‍ ചുരുക്കുക, ബാങ്കുകളിലെ പ്രവര്‍ത്തനം വികസിപ്പിക്കുക, സേവനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് എന്‍ബിഡി തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. അതേസമയം യുഎഇയില്‍ മാത്രം എമിറേറ്റ്സ് എന്‍ബിഡി 12,000 ത്തോളം തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന വാര്‍ത്തകളോട് ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
ദുബായിലെ ബാങ്കിങ് മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ട്. ബാങ്കിങ് മേഖലയിലെ വായ്പാ ശേഷിയില്‍ തളര്ച്ചയുണ്ടായതാണ് പ്രധാന കാരണം. ലയന നടപടികളുമായി ബന്ധപ്പെട്ട് ദുബായിലെ വിവിധ ബാങ്കുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ 446 പേരെ ഇത്തരത്തില്‍ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ദുബയി സമ്പദ് വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ കൈവരിച്ച വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായിരുന്നു. 2009 ല്‍ ദുബായ് സമ്പദ് വ്യവസ്ഥ നേരിട്ട സാമ്പത്തിക പിടിമുറക്കത്തിന് ശേഷം കൈവരിച്ച കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. എന്നാല്‍ 2009 ന് ശേഷം ദുബായിലെ സാമ്പത്തിക സ്ഥിതികളില്‍ അല്‍പ്പം മാറ്റങ്ങള്‍ പ്രകടമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൊത്തം ആഭ്യന്തര ഉത്പ്പാദനത്തില്‍ പ്രധാനമായും സംഭാനയായി നല്‍കുന്നത് ചില്ലറ വ്യാപാര മേഖലയാണന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന മേഖല ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മേഖലയാണ്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും