Banking

നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിധി ആര്‍ബിഐ വര്‍ധിപ്പിച്ചു; ബജറ്റ് പ്രസംഗത്തിലെ നിര്‍മ്മലയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം

ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിധി ഒരുലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തി. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസം മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. 1993 മുതല്‍ നിക്ഷേപകരുടെ ആകെ ഇന്‍ഷുറന്‍സ് ഒരുലക്ഷം രൂപയായിരുന്നു. കഴിഞ്ഞദിവസം മുതല്‍ പുതിയ നിക്ഷേപ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരികയും ചെയ്തു. അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പ്പറേഷനാണ് (ഡിഐസിജിസി)യാണ് ബാങ്ക് നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിവരുന്നത്. 

ഇന്‍ഷുറന്‍്‌സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധികളും തരകര്‍ച്ചയുമാണ് നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാന്‍ ധാരണയായത്. എന്നാല്‍ ലക്ഷകണക്കിന് ഉപഭോക്താക്കളെ ബാധിച്ച  പഞ്ചാബ് ആ്ന്‍ഡ് മഹരാഷ്ര കോഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന തട്ടിപ്പിനെ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ പ്രധാനമായും പരിരക്ഷ വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 100 രൂപയ്ക്ക് 10 പൈസയില്‍ നിന്ന്  12 പൈസയായിട്ടാണ് സര്‍ക്കാര്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.  മാത്രമല്ല രാജ്യത്തെ സ്വകാര്യ ബാങ്കിങ് മേഖല, വിദേശ ബാങ്കിങ് മേഖല എന്നീ ബാങ്കിങ് മേഖലകളെല്ലാം പുതിയ നിക്ഷേപ പരിധിയുടെ ഭാഗമാകും.  

 

Author

Related Articles