News

ജനുവരിയില്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപത്തില്‍ വര്‍ധന; 10 മാസത്തിനിടെ രേഖപ്പെടുത്തിയ വര്‍ധവ്; ജനുവരി മാസത്തില്‍ മ്യൂച്ചല്‍ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 21,921 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ മ്യൂചല്‍ ഫണ്ട്  നിക്ഷേപം ശക്തമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. പത്ത് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളര്‍ച്ചയാണ് മ്യൂചല്‍ഫണ്ടില്‍ രേഖപ്പെടുത്തിയത്. ജനുവരി മാസത്തില്‍ മാത്രം രാജ്യത്തെ മ്യൂചല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്  21,921 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജനുവരിയില്‍ മാത്രം എസ്‌ഐപിയില്‍ രേഖപ്പെടുത്തിയത് 8,532 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 10 ശതമാനത്തോളം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.  എന്നാല്‍ എസ്‌ഐപി ഫോളിയോകളുടെ ഇതാദ്യമായി 3.5 ലക്ഷം കോടി രൂപയായി. ഇതാദ്യമായി 7,846 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

പുതിയ എസ്‌ഐപി റജിസ്ര്‌ടേഷനിലൂടെ കഴിഞ്ഞദിവസം 12.07 ലക്ഷം കോടി രൂപയോളം ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം ജനുവരി 31 വവരെയുള്ള കണക്കുകള്‍ പ്രകാരം മ്യൂചല്‍ ഫണ്ട് ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  കമ്പനിയുടെ ആകെ മ്യൂചല്‍ ഫണ്ട്  ആസ്തി 2785 ലക്ഷം കോടിയായി. എസ്‌ഐപി ആസ്തിയില്‍  19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡിവിഡന്റ് യീല്‍ഡ്, വാല്യു ഫണ്ട് എന്നീ വിഭാഗം ഫണ്ടുകളിലൊഴികെ മറ്റ് ഫണ്ട് വിഭാഗങ്ങളിലിലെ നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്.  

Author

Related Articles