6 മാസത്തെ സങ്കോചത്തിന് ശേഷം രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച; 5.27 ശതമാനം വര്‍ധിച്ചു
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മാസം രാജ്യത്തെ കയറ്റുമതി രംഗത്ത് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ കയറ്റുമതി 5.27 ശതമാനം വര്‍ധിച്ചു. ആറ് മാസത്തെ സങ്കോചത്തിന് ശേഷമാണ് കയറ്റുമതി മേഖലയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ശുഭ സൂചനകങ്ങളായ മറ്റ് റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം വര്‍ധിച്ചിരുന്നു. പിഎംഐ നമ്പരുകളിലും വാഹന വില്‍പ്പനയിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മുന്നേറ്റം പ്രകടമാണ്. എന്നാല്‍, 2020 -21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച നിരക്കില്‍ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് വസ്തുക്കള്‍ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ കയറ്റുമതി വര്‍ധിച്ച് സെപ്റ്റംബറില്‍ 27.40 ബില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷം മുമ്പ് സമാനകാലയളവില്‍ ഇത് 26.02 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരി മാസത്തെക്കാള്‍ വളര്‍ച്ച 2.9 ശതമാനം കൂടുതലാണ്. ഫെബ്രുവരിക്ക് ശേഷം ഈ കലണ്ടര്‍ വര്‍ഷത്തിലെ കയറ്റുമതി വളര്‍ച്ച കാണിക്കുന്ന മറ്റൊരു മാസമാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ മറ്റൊരു സൂചകമാണിതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍