പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി; സാമ്പത്തിക സര്‍വേ ഫലം പുറത്തുവിട്ടു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമായി. ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങി. ഡോ ബി ആര് അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷികോല്‍പ്പാദന രംഗത്ത് 3.9 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളര്‍ച്ചയാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. സേവന രംഗത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 8.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗം കൊവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോക്സഭയില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ ഫലം ഇതിന് ശേഷം വൈകീട്ട് മൂന്നരയ്ക്ക് രാജ്യസഭയുടെ മേശപ്പുറത്തും വെക്കും. രാജ്യസഭയില്‍ അവതരണം കഴിഞ്ഞാല്‍ സാമ്പത്തിക സര്‍വേ ഫലം പുറത്തുവിടും. ഇതോടെ പൊതുജനത്തിന് ഇതിലെ വിശദാംശങ്ങള്‍ അറിയാനാകും. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഡോ അനന്ത നാഗേശ്വരന്‍ ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍