News

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് ഫേസ്ബുക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് ഫേസ്ബുക്ക്. നവംബറിലെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം പരസ്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനാണ് നീക്കം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ, ജയപ്രഖ്യാപനം നടത്തുന്ന നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടുന്നുവെന്ന വ്യാപക ആരോപണം നിലനില്‍ക്കൊണ് പുതിയ തീരുമാനം വ്യക്തമാക്കി സുക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലും, ബിജെപിയെ  ഫേസ്ബുക്ക് സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിവാദം പുകയുന്നിതിനിടെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് തീരുമാനം.

Author

Related Articles