News

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന് 353 കോടി രൂപ പ്രവര്‍ത്തനലാഭം

കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 353 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. 598 കോടിയാണ് പലിശയും നികുതികളും ചേര്‍ത്തുള്ള ലാഭം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 350 കോടിയും 595 കോടിയുമായിരുന്നു. 4425 കോടി രൂപ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം ഇത് 3259 കോടിയായിരുന്നു. 4425 കോടി രൂപ എന്നത് എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവാണ്.

ഫാക്ടംഫോസ് 8.27 ലക്ഷം ടണ്‍ ഉല്‍പാദിപ്പിച്ചു. അമോണിയം സള്‍ഫേറ്റ് 1.37 ലക്ഷം ടണ്‍, കാപ്രോലാക്ടം 20835 ടണ്‍ എന്നിങ്ങനെയാണ് ഉല്‍പാദനം. വളം വില്‍പന തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 10 ലക്ഷം ടണ്‍ കടന്നു. ഫാക്ടംഫോസ് 8.32 ലക്ഷം ടണ്‍, അമോണിയം സള്‍ഫേറ്റ് -1.45 ലക്ഷം ടണ്‍, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) 0.29 ലക്ഷം ടണ്‍ എന്നിവ വില്‍പന നടത്തി.

Author

Related Articles