ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസസന്ധിക്ക് പരിഹാരമല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് രംഗത്ത്; കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാറിന് അതൃപ്തി
തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതസിന്ധിക്ക് പരിഹാരമാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. രാജ്യം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും, നിലവിലെ ലയനം രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിലവില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസിന്ധിയാണ് രൂപപ്പെട്ടിട്ടുള്ളതെന്നും, കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ലയനത്തിന് കേരളാ സര്‍ക്കാറിന് യോജിപ്പില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ലയനം വലിയ പ്രതിസന്ധിക്ക് കാരണാകുമെന്നാണ് തോമസ് ഐസക്കിന്റെ വിലയിരുത്തല്‍.
പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോഴല്ല നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ ലയനം രാജ്യത്തെ ബാങ്കിങ് മേഖല അഭിമുഖീരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് കരകയറുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. 10 ബാങ്കുകളുടെ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017 ല്‍ രാജ്യത്താകെ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനം പൂര്‍ണമായും യാഥാര്‍ത്ഥ്യമാകുന്നതോടെ കടക്കെണിയിലായ ബാങ്കുകള്‍ക്ക് ആശ്വാസവും ലഭിക്കും
പിഎന്‍ബി, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനവും, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന് ബാങ്ക് കോര്പ്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ലയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ ലയനം പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളിലെ ലയനമാണ്. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനമാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. എസ്ബിഐ ലയനത്തിന് ശേഷം ഏറ്റവും വലിയ പൊതുമേഖലാ ലയനമാണ് ഇനി രാജ്യത്ത് നടക്കാന്‍ പോകുന്നത്. പൊതുമേഖലാ ബാങ്കുടെ എണ്ണം 12 എണ്ണമായി ചുരുങ്ങുന്നതോടെ മൂലധന ശേഷി വര്‍ധിക്കുകയും, ബാങ്കിങ് മേഖലയുടെ വായ്പാ ശേഷിവര്ധിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് അലഹബാദ് ബാങ്കുമായി ലയിച്ചതോടെ രാജ്യത്തെ ഏഴാമത് വലിയ പൊതുമേഖലാ ബാങ്കായി ഇന്ത്യന്‍ ബാങ്ക് മാറുകയും ചെയ്തു. 8.08 ലക്ഷം കോടിയാണ് ആസ്തിയാണ് ബാങ്കിന്റെ കൈവശമുള്ളത്. യൂണിന് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനത്തോടെരാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറും. 14.6 ലക്ഷംകോടി രൂപയാണ് ആസ്തിയായി വരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍