ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 12 ശതമാനം വര്‍ധന; അറ്റ നഷ്ടം 3,150 കോടി രൂപയായി ചുരുങ്ങി
ആഗോള ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്ളിപ്കാര്‍ട്ടിന്റെ 2019-2020 സാമ്പത്തിക വര്‍ഷത്തെ വരുമാനം 12 ശതമാനം വര്‍ധിച്ച് 34,610 കോടിയായി. മുന്‍വര്‍ഷം 30,934.9 കോടിയായിരുന്നു വരുമാനം. കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തികവര്‍ഷത്തെ നഷ്ടം 3,836.8 കോടി രൂപയായരുന്നു. 2020 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇത് 3,150 കോടി രൂപയായി കുറഞ്ഞു.
അറ്റനഷ്ടത്തിലുണ്ടായ കുറവ് 18 ശതമാനമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ടതിനുശേഷം നടത്തിയ ഉത്സവ ഓഫറില്‍ വന്‍തോതില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഫ്ളിപ്കാര്‍ട്ടിനായിട്ടുണ്ട്.
ഉത്സവ ഓഫറിനെതുടര്‍ന്ന് ക്രിസ്മസ്-പുതവത്സര ഓഫര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിലൂടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനി. മേഖലയില്‍ ആമസോണുമായി കടുത്ത മത്സരമാണുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍