എഫ്എംസിജി മേഖല അതിവേഗം മുന്നേറുന്നു; 12 ശതമാനം വളര്‍ച്ച കൈവരിച്ചേക്കും
രാജ്യത്തെ എഫ്എംസിജി മേഖല അതിവേഗം മുന്നേറുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ച കഴിഞ്ഞകാലയളവിനേക്കാള്‍ ഇരട്ടിച്ച് 10-12 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനമായിരുന്നു രാജ്യത്തെ എഫ്എംസിജി മേഖലയിലെ വരുമാന വളര്‍ച്ച. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളമുണ്ടായ വിലക്കയറ്റമാണ് വളര്‍ച്ച നേടാന്‍ പ്രധാനകാരണമായി പറയുന്നത്. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ എഫ്എംസിജി മേഖല ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ക്രിസിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വരുമാനത്തില്‍ കുറവുണ്ടായിട്ടും പരസ്യത്തിലും പ്രമോഷണല്‍ ചെലവുകളിലും കുറവുണ്ടായിട്ടും മിക്ക എഫ്എംസിജി കമ്പനികളുടെയും പ്രവര്‍ത്തന മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ബേസിസ് പോയ്ന്റ്സ് മെച്ചപ്പെട്ടിട്ടുണ്ട്. ''അസംസ്കൃത വസ്തുക്കളുടെ പണപ്പെരുപ്പത്തിന്റെ ഫലമായി കഴിഞ്ഞ ആറുമാസമായി ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളം കമ്പനികള്‍ 4-5 ശതമാനം വരെ വിലവര്‍ധനവ് വരുത്തിയിട്ടുണ്ട്.
കൂടാതെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്റും വോളിയം വളര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്. ഇത് ഈ സാമ്പത്തിക വര്‍ഷം 10-12 ശതമാനം വളര്‍ച്ച നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗത്തിന്റെ ഫലമായി ഗ്രാമണ വളര്‍ച്ചയില്‍ മിതത്വം ഉണ്ടാക്കും. എന്നിരുന്നാലും, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നഗര ഡിമാന്‍ഡ് വീണ്ടെടുക്കും. ഇത് ഗ്രാമീണ വരുമാന വളര്‍ച്ചയെ മറികടക്കും,'' ക്രിസില്‍ റേറ്റിംഗിലെ സീനിയര്‍ ഡയറക്ടര്‍ അനുജ് സേതി പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍