വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്: മാര്‍ച്ച് മാസം എത്തിയ വിദേശ നിക്ഷേപം 38,211 കോടി രൂപ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപത്തിന് ഇന്ത്യ ഏറ്റവും സുരക്ഷിതമായ ഇടമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. വിദേശ നിക്ഷേപത്തില്‍ വന്‍വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഫിബ്രുവരിയിലെയും മാര്‍ച്ച് മാസത്തിലെയും കണക്കുകള്‍ പരിശേധിച്ചാല്‍ വന്വര്ധവാണ് വിദേശ നിക്ഷേപത്തിലുണ്ടായിട്ടുള്ളത്.
മാര്‍ച്ച് ഒന്നുമുതല്‍ മാര്‍ച്ച് 22 വരെ 38211 കോടി രൂപയുടെ നിക്ഷേപ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഫിബ്രുവരിയില്‍ 11,182 കോടി രൂപയോളം നിക്ഷേപമാണ് എത്തിയിട്ടുള്ളത്. മാര്‍ച്ച് മാസത്തില്‍ വമ്പന്‍ നിക്ഷേപമാണ് ഇന്ത്യയിലേക്കത്തിയത്. ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകിയെത്തിയത് യുഎസ്- അമേരിക്ക തമ്മിലുള്ള വ്യാപാര തര്‍ക്കമാണ് കാരണം.
ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളുമെല്ലാം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്നതിന് കാരണമായിട്ടുണ്ട്. നിലവില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ 27,424.18 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 10,787.02 കോടി രൂപയുടെ അറ്റാദായ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍