രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധനാപ്പെട്ട മുന്‍നിര ബാങ്കുകളെല്ലാം നിക്ഷേപ പലിശ നിരക്ക് ചുരുക്കിയതായി റിപ്പോര്‍ട്ട്. 0.25 ശതമാനം വരെയാണ്് പലിശ നിരക്ക് വെട്ടിക്കുറച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകളാണ് നിക്ഷേപ പലിശ നിരക്കില്‍ കുറവ് വരുത്തിയത്. ആര്‍ബിഐ രണ്ടാഴ്കള്‍ക്ക് മുന്‍പ് ചേര്‍ന്ന പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയ സാഹചര്യത്തിലാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയത്. റിസര്‍വ്വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോയില്‍ 0.25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറക്കാന്‍ മുതിര്‍ന്നത്.
കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കിന്റെ നിക്ഷേപ പലിശ നിരക്ക് 0.10 ശതമാനം മുതല്‍ 0.25 ശതമാനം വരെ കുറവ് വന്നെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ട് കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 6.75 ശതമാനം പലിശ നിരക്കുമാണുള്ളത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപ പലിശ നിരക്ക് ഏകദേശം 7.30 ശതമാനവുമാണ് പലിശ നിരക്കായി നല്‍കിയിട്ടുള്ളത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും