News

ഇന്നും പെട്രോളിന് വില കൂട്ടി; ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോളിന് വില കൂടി. ലിറ്ററിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒരുമാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 112.59 രൂപയായി. കോഴിക്കോട് 110.72. തിങ്കളാഴ്ച് ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായിരുന്നു.

Author

Related Articles