News

ഇന്നും ഇന്ധനവില വര്‍ധിച്ചു; 11 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.03 രൂപയുടേയും ഡീസലിന് 6.08 രൂപയുടേയും വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ 11-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിനും ഡീസലിനും ബുധനാഴ്ച യഥാക്രമം 55 ഉം 57ഉം പൈസ വീതമാണ് വര്‍ധിച്ചത്. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

തുടര്‍ച്ചയായി 82 ദിവസം എണ്ണ വിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില കൂട്ടുകയാണ്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്സൈസ് തീരുവ ഇനത്തില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡ് താഴ്ന്ന നിലയിലായിരുന്നതിനാല്‍ വര്‍ദ്ധനവിന്റെ ആഘാതം ഉപയോക്താക്കള്‍ക്ക് കൈമാറിയിരുന്നില്ല.

Author

Related Articles