മധ്യപ്രദേശില്‍ 9400 കോടി രൂപയുടെ ഹൈവേ പ്രൊജക്ടുകള്‍; ആഗസ്റ്റ് 25 ന് നിതിന്‍ ഗഡ്കരി തറക്കല്ലിടും
ന്യൂഡല്‍ഹി: വന്‍ വികസനം ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകള്‍ക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആഗസ്റ്റ് 25 ന് തറക്കല്ലിടും. സംസ്ഥാനത്ത് 1,139 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 35 പദ്ധതികളാണ് ഒരുമിച്ച് നിര്‍മ്മാണം ആരംഭിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അധ്യക്ഷനാവും. സംസ്ഥാനത്തിന്റെ വികസനത്തില്‍ ഈ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് വലിയ നേട്ടം വഹിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നത് അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റമാണ്. അതിനാല്‍ തന്നെ മികച്ച ഹൈവേകള്‍ക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. മധ്യപ്രദേശില്‍ ഭാവിയില്‍ കൂടുതല്‍ വന്‍കിട പദ്ധതികള്‍ക്ക് അവസരമൊരുക്കാന്‍ ഈ പ്രൊജക്ടുകള്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതീക്ഷ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍