News

ഐഎംഎഫില്‍ ചരിത്ര നിയമനം; ആദ്യത്തെ വനിതാ ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ്

ന്യൂയോര്‍ക്ക്:രാജ്യാന്തര നാണയ നിധിയില്‍ ചരിത്ര നിയമനം. ഐഎംഎഫിന്റെ സാമ്പത്തിക വിദഗ്ധയായിട്ടാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചത്. ചിരിത്രത്തിലാദ്യാമായിട്ടാണ് ഐഎംഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ഒരു വനിതയെ നിയമിക്കുന്നത്. മൗറിസ് ഒബ്‌സെറ്റഫെള്‍ഡ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥിനെ നിയമിക്കുന്നത്. 

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു ഗീതാ ഗോപിനാഥിനെ ഐഎംഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചത്. കണ്ണൂര്‍ സ്വദേശിനിയാണ് ഗീതാ ഗോപിനാഥ്. ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഗീതാ ഗോപിനാഥ്. ഐഎംഫിന്റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റായിട്ടാണ് ഗീതാഗോപിനാഥിനെ നിയമിക്കുന്നത്. 

ലോകം ആഗോളവത്കരണത്തെ മുഖവിലക്ക് എടുക്കാതെ പോകുന്ന ഘട്ടത്തിലാണ് ഗീതാ ഗോപിനാഥ് നിയമിതയാവുന്നത്. ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ഐഎംഫ് മാനേജിങ് ഡയറക്ടര്‍ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.ഗീതാ ഗോപിനാഥ്‌ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധയാണെന്നാണ് ക്രിസ്റ്റിന്‍ ലഗാര്‍ദെ പറഞ്ഞത്. മൈസൂരിലാണ് ജനനം.

 

Author

Related Articles