News

കോവിഡ്-19 മരുന്ന് വിപണിയിലെത്തിച്ചതിന് പിന്നാലെ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരികള്‍ 40 ശതമാനം ഉയര്‍ന്നു

മുംബൈ: ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരികള്‍ ഇന്ന് 40 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 572.70 രൂപയിലെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഡ്രംഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് മരുന്നിന്റെ നിര്‍മാണ, വിപണന അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയര്‍ന്നത്. ഇന്ത്യയിലെ കോവിഡ്-19 രോഗികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണ്ണായക ചുവടുവെയ്പ്പാണിത്.

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം. കോവിഡ് -19 രോഗികള്‍ക്ക് ചികിത്സയ്ക്കായി ഒരു ടാബ്ലെറ്റിന് 103 രൂപ എന്ന നിരക്കില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാബിഫ്‌ലു എന്ന പേരില്‍ ആന്റിവൈറല്‍ മരുന്ന് ശനിയാഴ്ച പുറത്തിറക്കി. 34 ടാബ്ലെറ്റുകളുടെ ഒരു സ്ട്രിപ്പിന് പരമാവധി 3,500 രൂപയാണ് നിരക്കെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. കോവിഡ്-19 ചികിത്സയ്ക്കായി ഇന്ത്യയില്‍ അംഗീകരിച്ച ആദ്യത്തെ ഓറല്‍ ഫെവിപിരാവിര്‍ മരുന്നാണ് ഫാബിഫ്‌ലു.

കമ്പനിയുടെ ഓഹരി വില നിലവില്‍ 14.4 മടങ്ങ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, ഗ്ലെന്‍മാര്‍ക്കിന്റെ യുഎസ് വരുമാനം ക്രമേണ പുതിയ ലോഞ്ചുകള്‍ക്കൊപ്പം വര്‍ദ്ധിക്കും. ഈ വര്‍ഷം ഇതുവരെ ഗ്ലെന്‍മാര്‍ക്ക് ഓഹരികള്‍ 53.16 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മയെ മറികടന്ന് 26.53 ശതമാനം നേട്ടമുണ്ടാക്കി. ജൂണില്‍ മാത്രം ഗ്ലെന്‍മാര്‍ക്ക് ഓഹരികള്‍ 50% ഉയര്‍ന്നു.

മെയ് തുടക്കത്തില്‍ കോവിഡ് -19 രോഗികളില്‍ ഓറല്‍ ആന്റിവൈറല്‍ ഫെവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഗ്ലെന്‍മാര്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. 2050 രോഗികളെ ഇതിനകം ക്ലിനിക്കല്‍ ഉപയോഗത്തിനായി നല്‍കിയിട്ടുണ്ട്. ഉല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള റെഗുലേറ്ററി അനുമതിയാണ് ഗ്ലെന്‍മാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. ഫാവിപിരാവിര്‍ 4 ദിവസത്തിനുള്ളില്‍ വൈറസിന്റെ തോത് അതിവേഗം കുറയ്ക്കും. കോവിഡ്-19 മിതമായി ബാധിക്കപ്പെട്ട കേസുകളില്‍ 88 ശതമാനം വരെ ക്ലിനിക്കല്‍ പുരോഗതിയാണുണ്ടായത്.

Author

Related Articles