News

ഗോ എയറിന് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ്: ആന്‍ഡമാന്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്

കൊച്ചി: ഗോ എയര്‍ ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നേറുകയാണ്. മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ നേടിയതായി റിപ്പോര്‍ട്ട്. വ്യോമയാന മേഖലയിലെ മികച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ടാണണ് ഗോ എയറിന് നേട്ടം കൊയ്യാന്‍ സാധ്യമായസമയനിഷ്ട പാലിക്കുന്നതില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12-ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ എയറിന് വീണ്ടും അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധ്യമായത്. യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലടക്കം കമ്പനി മികച്ച നിലവാരമാണ് ഇതുവരെ പുലര്‍ത്തിയിട്ടുള്ളത്. 

കേന്ദ്രടൂറിസം മന്ത്രാലയവും, ആന്‍ഡമാന്‍ അസോസിയേഷനും ചേര്‍ന്നാണ് അവാര്‍ഡ് സംഘടിപ്പിച്ചിട്ടുള്ളത്. ഹോട്ടല്‍ ശൃംഖ, ടൂറിസം, പ്രേദേശിക വികസനം എന്നീ മേഖലകളില്‍ ആന്‍ഡമാന്‍ മേഖലകളിലെ വികസനത്തിനും ഗോ എയര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ആന്‍ഡമാന്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്  ഗോ എയറിനെ വീണ്ടും അവര്‍ഡ് തേടിയെത്തിയത്. വിനോദ സഞ്ചാരികളുടെ ഒഴുക്കിന്റെ പ്രധാന കാരണം ഗോ-എയറെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

2011-18 കാലയളവില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 150% വര്‍ധനവാണ് ആന്‍ഡമാനിനില്‍ ആകെ ഒഴുകിയെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  വിനോദ സഞ്ചാരികളുടെ എണ്ണം 2.02 ലക്ഷത്തില്‍ നിന്ന് 5.13 ലക്ഷമായി ഉയര്‍ന്നുവെന്നാണ് ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

Author

Related Articles