റിപ്പബ്ലിക് ദിന ഓഫറുമായി ഗോ എയര്‍; ടിക്കറ്റ് വില 859 രൂപ
ആഭ്യന്തര വിമാനങ്ങളില്‍ റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍ രംഗത്ത്. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി 2021 ജനുവരി 22 മുതല്‍ 29 വരെയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരം. പ്രത്യേക നിരക്കുകള്‍ ഗോ എയര്‍ ഫ്ലൈറ്റുകളിലെ വണ്‍വേ യാത്രകള്‍ക്കും മാത്രമേ ബാധകമാകൂ.
ആഭ്യന്തര ശൃംഖലകളിലുടനീളം ഒരു മില്യണ്‍ സീറ്റുകള്‍ 859 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ നിരക്കില്‍ ലഭ്യമാണ്. വില്‍പ്പന കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പുറപ്പെടുന്ന 14 ദിവസത്തിനുള്ളില്‍ മാറ്റിയാല്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും കമ്പനി പറയുന്നു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയര്‍ സീറ്റുകള്‍ക്ക് മാത്രം ബാധകമാണ്.
റിപ്പബ്ലിക് ദിന വില്‍പ്പനയിലൂടെ യാത്രക്കാര്‍ക്ക് ലാഭകരമായി അവരുടെ യാത്രകള്‍ ആസൂത്രണം ചെയ്യാനാകുമെന്ന് ഗോ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു. ഇന്ത്യയിലെ യാത്രക്കാര്‍ക്കിടയില്‍ ഈ പ്രമോഷന് ജനപ്രിയമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിലവിലുള്ള ഓഫറുകളിലൂടെ ഗണ്യമായ ലാഭം നേടാനാകുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ അറിയിച്ചു. ബുക്കിംഗ് സമയത്ത് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ ലഭിക്കുകയെന്ന് ഗോ എയര്‍ കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍