ഗ്ലോബല്‍ ഇപി100 സംരംഭത്തില്‍ പങ്കാളികളായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്
കൊച്ചി: ബിസിനസും സുസ്ഥിരതയും കൈകോര്‍ത്ത് പോവുന്നത് അംഗീകരിച്ച് ഗോദ്റെജ് ആന്‍ഡ് ബോയ്സ് എംഎഫ്ജി കമ്പനി ലിമിറ്റഡ്, കാര്യക്ഷമമായ ഊര്‍ജ ഉപയോഗത്തിന്, ഗ്ലോബല്‍ ഇപി100 സംരംഭത്തില്‍ പങ്കാളികളായി തങ്ങളുടെ പതിജ്ഞാബദ്ധത പ്രഖ്യാപിച്ചു. അലയന്‍സ് ടു സേവ് എനര്‍ജിയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് ഗ്രൂപ്പാണ് ഇപി100 സംരംഭത്തെ നയിക്കുന്നത്.
2030ല്‍ (എഫൈ്വ 17 ബേസ്ലൈന്), ഊര്‍ജ ഉല്പാദനക്ഷമത ഇരട്ടിയാക്കുമെന്നും എനര്‍ജി മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) നടപ്പിലാക്കുമെന്നും ഗോദ്റെജ് ആന്‍ഡ് ബോയ്സ് പ്രതിജ്ഞ ചെയ്യുന്നു. ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ കൈക്കൊള്ളുക, കാര്യക്ഷമമല്ലാത്ത പദ്ധതികള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങി ഉല്പാദന പ്ലാന്റുകളിലുടനീളമുള്ള വിവിധ കാര്യക്ഷമത നടപടികളിലൂടെ കമ്പനി അതിന്റെ ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന് നിരന്തരമായ ശ്രമങ്ങളും നടത്തുന്നുണ്ട്.
2030ല്‍ കാര്‍ബണ്‍ തീവ്രത 60% കുറയ്ക്കാനാണ് ഗോദ്റെജ് ആന്‍ഡ് ബോയ്സ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബിസിനസുകളിലുടനീളം കുറഞ്ഞ കാര്‍ബണ്‍ രീതികള്‍ പിന്തുടരുന്നതിന് കമ്പനി വിവിധ നടപടികള്‍ സ്വീകരിക്കും. 2030 ല്‍ ഓര്‍ഗനൈസേഷനിലുടനീളം ഊര്‍ജ മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) പ്രയോഗത്തില്‍ വരുത്തുക,ഊര്‍ജ സംരക്ഷണ നടപടികളും കാര്യക്ഷമത പരിപാടികളും നടപ്പിലാക്കുക,പുനരുപയോഗ ഊര്‍ജത്തിന്റെ തോത് വര്‍ധിപ്പിക്കുക ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ തെരഞ്ഞെടുക്കുക
ഡീകാര്ബണൈസേഷന്, ഊര്‍ജ കാര്യക്ഷമത, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥയുടെ ഉന്നമനം എന്നിവയിലേക്കുള്ള യാത്രയെ, നവീകരണവും സുസ്ഥിരതയും സഹായിക്കുമെന്ന ഞങ്ങളുടെ ആഴത്തിലുള്ളതും സ്ഥിരവുമായ വിശ്വാസത്തിന്, ഞങ്ങളുടെ ഗുഡ് ആന്‍ഡ് ഗ്രീന്‍ സംരംഭം അടിവരയിടുന്നുവെന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജംഷിദ് ഗോദ്റെജ് പറഞ്ഞു. ഇപി100 സംരംഭം വഴി മറ്റൊരു ആഗോള ലക്ഷ്യത്തിനായി പ്രതിജ്ഞാബദ്ധതരായതിലും മികച്ച കാര്യക്ഷമമായ ഊര്‍ജ ഉപയോഗത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍