News

ഉല്‍പ്പാദനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഗോദ്‌റെജ്; 700 കോടിയുടെ പുതിയ നിക്ഷേപം

ഗൃഹോപകരണമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനിയാണ് ഗോദ്‌റെജ്. തങ്ങളുടെ വിപണി വികാസത്തിനായി ഗോദ്‌റെജ് കമ്പനി 700 കോടി രൂപയുടെ നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്. ഗോദ്‌റെജ് അപ്ലയന്‍സസ് ശേഷി വികസനത്തിന് 2022 നകം ഈ തുക നിക്ഷേപിക്കാനാണ് തീരുമാനം. നിര്‍മാണശേഷിയില്‍ 19 ലക്ഷം യൂനിറ്റിന്റെ വര്‍ധനവ് വരുത്തി ഒരു വര്‍ഷം 65 ലക്ഷം യൂനിറ്റ് ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുക,നവീന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുക എന്നിവകൂടി പുതിയ നിക്ഷേപം വഴി ലക്ഷ്യമിടുന്നു. ശേഷി മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള നിക്ഷേപങ്ങള്‍ ആറുവര്‍ഷത്തിനിടെ 1100 കോടിയായി മാറിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമല്‍ നന്ദി അറിയിച്ചു. പുതിയ വാഷിങ് മെഷീന്‍ അടക്കമുള്ളവയുടെ ഉല്‍പ്പാദനത്തിലൂടെ  ഗൃഹോപകരണ ശ്യംഖല വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Author

Related Articles