News

ഓണ്‍ലൈനായും വില്‍പ്പന പൊടിപൊടിച്ച് മാരുതി സുസുകി; ഓണ്‍ലൈന്‍ ചാനല്‍ വഴി വിറ്റത് 2 ലക്ഷത്തിലേറെ കാറുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകി ഓണ്‍ലൈന്‍ ചാനല്‍ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍. രണ്ട് വര്‍ഷം മുന്‍പാണ് കമ്പനി ഓണ്‍ലൈന്‍ വഴി വില്‍പ്പന ആരംഭിച്ചത്. ഇപ്പോള്‍ രാജ്യത്തെ ആയിരത്തിലേറെ ഡീലര്‍ഷിപ്പുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാണ്.

2019 ഏപ്രില്‍ മുതല്‍ ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാറുകള്‍ വില്‍ക്കാനായെന്നാണ് കമ്പനി പറയുന്നത്. 21 ലക്ഷം പേര്‍ ഇതിനോടകം ഡിജിറ്റല്‍ ചാനല്‍ വഴി കാറുകളുടെ വിവരങ്ങള്‍ തേടി ബന്ധപ്പെട്ടുവെന്നും കമ്പനി പറയുന്നു.

ഡിജിറ്റല്‍ ചാനല്‍ വഴി ബന്ധപ്പെട്ട് കാറുകളെ കുറിച്ച് ചോദിക്കുന്ന ഉപഭോക്താക്കള്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ വാങ്ങുന്നതായി കമ്പനി കണ്ടെത്തി. മാരുതി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത് 2017ലാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ചാനലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് വില്‍പ്പനയും ഉയര്‍ന്നത്. കാറുകളെ കുറിച്ച് അറിയാന്‍ ഡിജിറ്റല്‍ സങ്കേതം വഴി ബന്ധപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനവുണ്ടായി.

Author

Related Articles