News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; വില അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 1,774.67 ഡോളര്‍ നിലവാരത്തിലാണ്. 

കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വര്‍ണംനേരിട്ടത്. പലിശ ഉയര്‍ത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയര്‍ച്ചയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം.

Author

Related Articles