News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 120 രൂപ കൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപ കൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള തലത്തിലെ വില വര്‍ധനവാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1728.15 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 44,271 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനവും കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനു പിന്നില്‍. വിലയില്‍ കുറവുണ്ടായതോടെ ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപംവര്‍ധിച്ചു. ഫെബ്രുവരിയില്‍ മാത്രം 491 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപമായെത്തിയത്.



 


Author

Related Articles