News

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില താഴ്ന്നു; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും പഴയ നിലവാരത്തില്‍ എത്തിയത്. ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയിലെത്തി ചൊവ്വാഴ്ചത്തെ നിലവാരത്തിലെത്തി.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച മുതല്‍ നാലുദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ പവന് 240 രൂപ ഉയര്‍ന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. ഇതു ഒരു ഘട്ടത്തില്‍ 35,600 വരെ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണവില മൂന്ന് തവണയായി താഴ്ന്നാണ് 35,200 രൂപയില്‍ എത്തിയത്. ഈ മാസം സ്വര്‍ണ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Author

Related Articles