News

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന്റെ വില 36,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപ കൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ സ്വര്‍ണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ.

മേയില്‍ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയര്‍ന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവര്‍ധനവുണ്ടായി.

Author

Related Articles