News

സ്വര്‍ണ വില ഇടിയുന്നു; ഗ്രാമിന് 4485 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 400 രൂപ കുറഞ്ഞ് 35,880 രൂപയായി. 4485 രൂപയാണ് ഗ്രാമിന്. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില 2.5 ശതമാനം ഇടിവ് നേരിട്ടു. 

സ്പോട് ഗോള്‍ഡ് വില 0.6ശതമാനം താഴ്ന്ന് ഔണ്‍സിന് 1,822.36 ഡോളര്‍ നിലവാരത്തിലെത്തി. ഡോളറിന്റെ മൂല്യം രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുകയുംചെയ്തു. ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1.5ശതമാനം ഇടിഞ്ഞ് 47,799 രൂപയായി. ആഗോള വിപണിയിലെ വിലതകര്‍ച്ചയാണ് കമ്മോഡിറ്റി വിപണിയില്‍ പ്രതിഫലിച്ചത്. 

 

Author

Related Articles