News

10 ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വില അറിയാം

തിരുവനന്തപുരം: 10 ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് വില 34,600 രൂപയായി. ഗ്രാമിന് 4,325 രൂപയും. സമാനമായി വെള്ളി വിലയും ഇന്ന് കൂടി. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്ന് നിരക്ക്. 8 ഗ്രാം വെള്ളിക്ക് നിരക്ക് 552 രൂപ. ഇന്നലെ സ്വര്‍ണം കുറിച്ച 34,400 രൂപ വിലനിലവാരം ഈ മാസം കണ്ട ഏറ്റവും കുറഞ്ഞ നിരക്കാണ്.

രാജ്യാന്ത വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ ഈ ആഴ്ച്ച മുഴുവന്‍ സ്വര്‍ണവില താഴോട്ടു പോയത്. യുഎസ് ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നു. കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമ്പദ്ഘടന പുത്തനുണര്‍വ് കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസവും നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയത്. തിങ്കളാഴ്ച്ച 46,826 രൂപ രേഖപ്പെടുത്തിയ 10 ഗ്രാം സ്വര്‍ണം വെള്ളിയാഴ്ച്ച ആയപ്പോഴേക്കും 45,568 രൂപയിലേക്ക് വീണു.

Author

Related Articles