News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4360 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1764 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,335 നിലവാരത്തിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിടിഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചു കണ്ടത്.

Author

Related Articles