News

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഒരാഴ്ചക്കിടെ വിലയില്‍ ഒരു ശതമാനം താഴ്ച

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,726 ഡോളറായും കുറഞ്ഞു.

ഒരാഴ്ചക്കിടെ വിലയില്‍ ഒരു ശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് സ്വര്‍ണവിലയുടെ ഇടിവിനുപിന്നില്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്.

Author

Related Articles