News

സ്വര്‍ണ വിലയില്‍ വര്‍ധന; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4480 രൂപയിലെത്തി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗ തീരുമാനം പുറത്തുവരാനിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ തോതില്‍ വര്‍ധനവുണ്ടായി.

സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവര്‍ധനവുണ്ടായി.

Author

Related Articles