പൊള്ളുന്ന സ്വര്‍ണ വില; 38,000 കടന്നു
തുടര്‍ച്ചയായി സ്വര്‍ണ വിലയുയരുന്നു. പവന് 38,000 വും കടന്ന് സ്വര്‍ണ വില കുതിക്കുന്നു. ഒരു പവന് (8ഗ്രാം )സ്വര്‍ണത്തിന് 38,120 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. 37880 രൂപയായിരുന്നു ഇന്നലെ. രാജ്യാന്തര വിപണിയിലും റെക്കോര്‍ഡ് വില വര്‍ധന തുടരുകയാണ്. ഇന്ന് ഔണ്‍സിന് 1,902 ഡോളറിലായിരുന്നു തുടക്കം.
ഗ്രാമിന് 4,765 രൂപയാണ് സംസ്ഥാനത്ത് വില. ഇന്നലത്തേക്കാള്‍ കൂടിയത് 30 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതി്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് 5,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപ വില ഉയര്‍ന്നു.
കൊറോണ വൈറസ് പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്ന നിക്ഷേപകര്‍ കൂടിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കുതിക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍